പി എന്‍ ബി മെറ്റ്‌ലൈഫിന്റെ പോളിസികള്‍ ഇനി ഇസാഫിലും

Posted on: January 10, 2019

മുംബൈ : രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ പി എന്‍ ബി മെറ്റ്‌ലൈഫും കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ലൈഫ് ഇന്‍ഷുറന്‍സ് വിതരണത്തിന് കരാറൊപ്പിട്ടു.

മുംബൈയില്‍ നടന്ന ചടങ്ങില്‍ പി എന ബി മെറ്റ്‌ലൈഫ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ആഷിഷ് കുമാര്‍ ശ്രീവാസ്തവയും ഇസാഫ് എം ഡിയും സി ഇ ഒയുമായ കെ പോള്‍ തോമസും ചേര്‍ന്നാണ് കരാറില്‍ ഒപ്പിട്ടത്. കരാറനുസരിച്ച് ഇസാഫ് ബാങ്ക് ശാഖകളില്‍ പി എന്‍ ബി മെറ്റ്‌ലൈഫിന്റെ സേവനങ്ങള്‍ ലഭ്യമാകും.