പ്രതിവാര ചരക്കുനീക്ക സേവനത്തിനു തുടക്കം കുറിച്ച് ഡിപി വേള്‍ഡ

Posted on: December 16, 2023

കൊച്ചി : ഡിപി വേള്‍ഡ് കൊച്ചി ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ (ഐസിടിടി) എസ്‌ഐജി എന്ന പ്രതിവാര ചരക്കുനീക്ക സേവനത്തിനു തുടക്കം കുറിച്ചു. വണ്‍ ലൈന്‍ കമ്പനി നിര്‍വഹണം നടത്തുന്ന പുതിയ സര്‍വീസ് സൗത്ത് ഈസ്റ്റ് ഏഷ്യയ്ക്കും മിഡില്‍ ഈസ്റ്റിനും ഇടയില്‍ ഇന്ത്യയുടെ വാണിജ്യബന്ധത്തെ ശക്തിപ്പെടുത്തും. കഴിഞ്ഞ ഏഴിന് എംവിസഫീന്‍ പ്രിസം എന്ന കപ്പലിനെ വരവേറ്റുകൊണ്ട് കൊച്ചിഡിപി വേള്‍ഡ് എസ്‌ഐജി സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

പുതിയ പ്രതിവാര സര്‍വീസിന്റെ ഭാഗമായി 2800 ടിഇയു ശേഷിയുള്ള നാല് കപ്പലുകള്‍ മിഡില്‍ ഈസ്റ്റിനും സൗത്ത് ഈസ്റ്റ് ഏഷ്യയ്ക്കും ഇടയില്‍ നേരിട്ട് ചരക്കുനീക്കം നടത്തും. ഇതു കൊച്ചിക്കും ഉള്‍പ്രദേശങ്ങള്‍ക്കും ഫാര്‍ ഈസ്റ്റ്, തെക്കു കിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ലാറ്റിന്‍ അമെരിക്ക, യുണൈറ്റഡ് സ്റ്റേറ്റ്‌സ് വെസ്റ്റ് കോസ്റ്റ്, ക്യാനഡ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസിന് പാതയൊരുക്കും. സിംഗപ്പൂര്‍ – നവ ഷെവ – മുന്ദ്ര – ദമ്മാം – ജബല്‍ അലി – കൊച്ചി – കൊളംബോ -സിംഗപ്പൂര്‍ എന്നിവയ്ക്കിടയില്‍ തുറമുഖ റൊട്ടേഷന്‍ എസ് ഐ ജി ഉള്‍ക്കൊള്ളുന്നു.

ആഗോള വാണിജ്യത്തില്‍ ഇന്ത്യയുടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനു നിരന്തരം നടത്തുന്ന യത്‌നങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് എസ്‌ഐജി സേവനമെന്നുഡിപി വേള്‍ഡ് സബ്‌കോണ്ടി നെന്റ്, മെന റീജിയന്‍ പോര്‍ട്ട്‌സ് ആന്‍ഡ് ടെര്‍മിനല്‍സ് സിഒ രവീന്ദര്‍ ജോഹല്‍ പറഞ്ഞു.

 

TAGS: DP World Kochi |