ഡി പി വേൾഡ് കൊച്ചി 2017 ൽ കൈകാര്യം ചെയ്തത് 5,32,000 ടിഇയു കണ്ടെയ്‌നറുകൾ

Posted on: January 8, 2018

കൊച്ചി : ഡി പി വേൾഡ് കൊച്ചി 2017 ജനുവരി 1 മുതൽ ഡിസംബർ 31 വരെ 5,32,000 ടിഇയു ൽ അധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ച. കൈവരിച്ചു. ഒക്‌ടോബറിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തത് – 51,000 ടിഇയു കണ്ടെയ്‌നറുകൾ.

കടലാസു രഹിത ക്രയവിക്രയങ്ങൾക്കായി ഭാരത് ട്രേഡ് എന്ന പുതിയ ഡിജിറ്റൽ പോർട്ടലിലൂടെ വിവരങ്ങളുടെ തൽസമയ കൈമാറ്റത്തിനായി ഏകജാലക സംവിധാനം നടപ്പാക്കി. കച്ചവടക്കാർക്ക് സഹായകമായ നടപടികൾ മൂലം കേരളത്തിനു പുറമെ തമിഴ്‌നാടിന്റെയും കർണാടകയുടെയും ചില ഭാഗങ്ങളിൽ നിന്നും ചരക്കു അയയ്ക്കാൻ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും സാധിക്കുന്നു. ഡി പി വേൾഡ് കൊച്ചിയിൽ നിന്നും നേരിട്ട് ഫാർ ഈസ്റ്റ്, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലേക്കും, ആസ്‌ട്രേലിയ, ഫാർ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിൽ നിന്നും നേരിട്ട് കൊച്ചിയിലേക്കും കപ്പൽ സർവീസ് ലഭ്യമാണ്.

ദക്ഷിണേന്ത്യയിലെ മറ്റു തുറമുഖങ്ങളേക്കാൾ മെച്ചപ്പെട്ട വളർച്ച നേടാൻ സാധിച്ചത് ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി കൂടുതൽ വേഗത്തിൽ പണത്തിനൊത്ത മുല്യമുള്ള സേവനങ്ങൾ നൽകിയ തുകൊണ്ടാണെന്ന് ഡി പി വേൾഡ് കൊച്ചിയുടെ സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു. ടെർമിനൽ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുവാൻ സഹായിക്കുന്ന ആർ എഫ് ഐഡി അധിഷ്ഠിത ഓട്ടോമേറ്റഡ് ഗെയ്റ്റ് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കാൻ ഒരുക്കങ്ങൾ നടന്നുവരികയാണ്.

TAGS: DP World Kochi |