സെന്റ് ജോസഫ്സ് ചര്‍ച്ചില്‍ ഇ- ഓഫറിംഗുമായി ഫെഡറല്‍ ബാങ്ക്

Posted on: February 8, 2023

കൊച്ചി : കളമശ്ശേരി സെന്റ് ജോസഫ്സ് ചര്‍ച്ചില്‍ ഫെഡറല്‍ ബാങ്ക് ഇ-ഓഫറിംഗ് സംവിധാനം സ്ഥാപിച്ചു. നേര്‍ച്ചപ്പെട്ടിയില്‍ പതിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് വിശ്വാസികള്‍ക്ക് ലളിതമായി സംഭാവനകള്‍ സമര്‍പ്പിക്കാം.

ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും എറണാകുളം സോണല്‍ ഹെഡുമായ കൂര്യാക്കോസ് കോണില്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. പള്ളിയങ്കണത്തു നടന്ന ചടങ്ങില്‍ ഇടവക വികാരി റവ. ഫാദര്‍ തോമസ് പെരപ്പാടന്‍, ഇടവക അംഗങ്ങള്‍, ബാങ്കിന്റെ സി എസ് ആര്‍ മേധാവി അനില്‍ സി ജെ, കളമശ്ശേരി ബ്രാഞ്ച് ഹെഡും എവിപിയുമായ ബിന്ദു വി രാജന്‍, എറണാകുളം നോര്‍ത്ത് ബ്രാഞ്ച് ഹെഡും ഡിവിപിയുമായ എഡ്വിന്‍ എ ജി, ഡിജിറ്റല്‍ ബാങ്കിംഗ് അംബാസഡര്‍ മഹേഷ് എ പി തുടങ്ങിയവര്‍ പങ്കെടുത്തു.