മെട്രോ യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ സേവനം ആരംഭിച്ചു

Posted on: October 12, 2022


കൊച്ചി : മെട്രോ യാത്രക്കാര്‍ക്ക് എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ സേവനം ആരംഭിച്ചു. കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ആലുവ മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള മെട്രോ യാത്രകളില്‍ സൗജന്യ വൈഫൈ ഉപയോഗിക്കാം. നിലവില്‍ 4ജി നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വൈഫൈ പിന്നീട് 5 ജിയിലേക്ക് ഉയര്‍ത്തും. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡാറ്റ സുരക്ഷിതമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്‌ഷോര്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കുമെന്ന വിവരങ്ങള്‍ ട്രെയിനുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മൊബൈലില്‍ വൈഫൈ ബട്ടണ്‍ പ്രവര്‍ത്തനക്ഷമമാക്കിയശേഷം ‘KMRL Free WiFi’ തെരഞ്ഞെടുത്ത് പേരും മൊബൈല്‍ നമ്പരും നല്‍കുക. ലഭിക്കുന്ന ഒടിപി ഉപയോഗി
ച്ച് സൗജന്യ വൈഫൈ സേവനം ഉപയോഗിക്കാം.

 

TAGS: Kochi Metro |