കലാപത്തിന് ഇരയായ കുട്ടികൾക്ക് സൗജന്യചികിത്സയുമായി മെഡ്‌കെയർ

Posted on: May 6, 2015

Medcare-Hospital-with-PCRF-

ദുബായ് : മിഡിൽഈസ്റ്റിലെ കലാപബാധിത രാജ്യങ്ങളിലെ കുട്ടികൾക്ക് സൗജന്യ ചികിത്സയുമായി മെഡ്‌കെയർ ഓർത്തോപീഡിക് ആൻഡ് സ്‌പൈൻ ഹോസ്പിറ്റൽ രംഗത്ത്. പലസ്തീൻ ചിൽഡ്രൻസ് റിലീഫ് ഫണ്ടുമായി (പിസിആർഎഫ്) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മെഡ്‌കെയർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ പിസിആർഎഫ് യുഎഇ ചാപ്റ്റർ പ്രസിഡന്റ് യാര അൽ സലേഹും മെഡ്‌കെയർ സിഇഒയും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ വൈസ് പ്രസിഡന്റുമായ അലാ അറ്റാരിയും ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.

മെഡ്‌കെയർ ചീഫ് ഓപറേറ്റിംഗ് ഓഫീസർ ഡോ. ഷാനില ലൈജു ചടങ്ങിൽ പങ്കെടുത്തു. കലാപ ബാധിത രാജ്യങ്ങളിലെ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ചികിത്സനൽകാനുള്ള തീരുമാനം മെഡ്‌കെയറിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് മെഡ്‌കെയർ സിഇഒ അലാ അറ്റാരി പറഞ്ഞു.