ആൽപെൻ കാപ്പിറ്റലിന് ദുബായ് ചേംബറിന്റെ സിഎസ്ആർ ലേബൽ

Posted on: April 29, 2015

Alpen-Capital-Dubai-CSR-Lab

ദുബായ് : ആൽപെൻ കാപ്പിറ്റലിന്റെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രവർത്തനങ്ങൾക്ക്, ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ അംഗീകാരം. തുടർച്ചയായി നാലാം വർഷമാണ് ആൽപെൻ കാപ്പിറ്റൽ് സിഎസ്ആർ ലേബൽ നേടുന്നത്. ചേംബർ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദുബായ് ചേംബർ പ്രസിഡന്റും സിഇഒയുമായ ഹമദ് ബുവമിമം സിഎസ്ആർ ലേബൽ ആൽപെൻ ചെയർമാൻ റോഹിത് വാലിയയ്ക്ക് സമ്മാനിച്ചു.

ദുബായ് കെയറസ്, എമിറേറ്റ്‌സ് എൻവയേൺമെന്റൽ ഗ്രൂപ്പ്, അൽ നൂർ ട്രെയിനിംഗ് സെന്റർ ഫോർ ചിൽഡ്രൻ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ചേർന്ന് നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി റോഹിത് വാലിയ പറഞ്ഞു.