സി എസ് ആർ കോൺക്ലേവ് കൊച്ചിയിൽ

Posted on: March 4, 2019

കൊച്ചി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോർപ്പറേറ്റ് അഫയേഴ്‌സ് സംഘടിപ്പിക്കുന്ന സി എസ് ആർ കോൺക്ലേവിന്റെ രണ്ടാം പതിപ്പ് മാർച്ച് ആറിന് കൊച്ചിയിൽ. ഒരു ദിവസം നീണ്ടു നിൽക്കുന്ന കോൺക്ലേവ് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും. സി എസ് ആർ ഇക്കോസിസ്റ്റം, കോർപ്പറേറ്റ് പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുക എ വിഷയത്തിൽ നടത്തുന്ന കോൺക്ലേവ് അവയുമായി ബന്ധപ്പെട്ട വെല്ലുവിളികളേയും അവസരങ്ങളേയും കുറിച്ചും ചർച്ച ചെയ്യം. അതോടൊപ്പം നോൺ ഫിനാൻഷ്യൽ റിപോർട്ടിന്റെ പ്രാധാന്യത്തെയും അവ കോർപ്പറേറ്റ് അക്കൗണ്ടബിലിറ്റിയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിൽ വഹിക്കുന്ന പങ്കും ചർച്ച വിഷയമാക്കും.

മണപ്പുറം ഫിനാൻസ് എം.ഡിയും സി ഇ ഒ യുമായ വി.പി നന്ദകുമാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടർ ജനറലും സി ഇ ഒ യുമായ ഡോ. മാധുർ ഗുപ്ത ഐ.എ.എസ്, ടാറ്റ ട്രസ്റ്റ് സി ഇ ഒ ഹാരിഷ്‌കൃഷ്ണസ്വാമി, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ നരേഷ് അഗർവാൾ, ഷിക്കാഗോ ലയസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റർ റെബേക്ക ടീൽഡൗ എന്നിവർ കോൺക്ലേവിൽ പങ്കെടുക്കും. രണ്ടാം പതിപ്പിൽ 50 ഓളംകോർപ്പറേറ്റ് പ്രതിനിധികൾ, എൻജിഒ, സാമൂഹികസ്ഥാപനങ്ങൾ തുടങ്ങിയ നിരവധി പ്രതിനിധികൾ പങ്കെടുക്കും.

കോൺക്ലേവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://docs.google.com/forms/d/e/1FAIpQLSdq_m1ENHVPVupM1nFopZ0LCvcrZYQKrsap1lQiAPngtYcYvg/viewform എന്ന വെബ്‌സൈറ്റിലൂടെയോ [email protected], [email protected], [email protected] എന്ന ഇ മെയിൽ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.