ഐ ബി എം സി ഇൻറ്റർനാഷണലിന് ദുബായ് ചേംബർ അവാർഡ്

Posted on: October 8, 2018

ദുബായ് ചേംബർ സി എസ് ആർ ലേബൽ അവാർഡ് ഐ ബി എം സി ഗ്ലോബൽ നെറ്റ് വർക്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പി. കെ സജിത്ത് കുമാർ ദുബായ് ചേംബർ ചെയർമാൻ മജീദ് സെയ്ഫ് അൽ ഗുറൈറിൽ നിന്ന് ഏറ്റുവാങ്ങുന്നു. ഖലീഫ അൽ ക്വിബിസി, ഐ ബി എം സി ഗ്ലോബൽ സി ബി ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി. എസ് അനൂപ് എന്നിവർ സമീപം.

കൊച്ചി : ജി സി സി രാജ്യങ്ങളിൽ മികച്ച സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങൾ കാഴ്ച വച്ചതിന് ഐ ബി എം സി ഇൻറ്റർനാഷണൽ ഗ്രൂപ്പിന് ദുബായ് ചേംബറിന്റെ ആദരം. ഐ ബി എം സി ഗ്ലോബൽ നെറ്റ് വർക്ക് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ പി. കെ സജിത്ത് കുമാർ ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ചെയർമാൻ മജീദ് സെയ്ഫ് അൽ ഗുറൈറിൽ നിന്ന് ദുബായ് ചേംബർ സി എസ് ആർ ലേബൽ അവാർഡ് ഏറ്റുവാങ്ങി.

രാജ്യാന്തര സി എസ് ആർ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും നൃത്യമായി പാലിക്കുന്ന കമ്പനികൾക്കുള്ള പ്രോത്സാഹനവും അംഗീകാരവുമാണ് അവാർഡെന്ന് ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ചെയർമാൻ മജീദ് സെയ്ഫ് അൽ ഗുറൈർ പറഞ്ഞു. പുരസ്‌ക്കാരം ലഭിച്ച കമ്പനികൾ അംഗീകാരം നേടുന്നു എന്ന് മാത്രമല്ല മറ്റ് കമ്പനികൾക്ക് മാതൃക കൂടിയാണെന്നും അദേഹം കൂട്ടിച്ചേർത്തു.

ഐ ബി എം സി ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഹാമിദിൻറെ പ്രതിനിധിയായി ഖലീഫ അൽ ക്വിബിസി, ഐ ബി എം സി ഗ്ലോബൽ സി ബി ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി. എസ് അനൂപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.