അൽ ബയാൻ ഗ്രൂപ്പ് വാട്ടർ ബിസിനസ് വിറ്റു

Posted on: October 19, 2015

Al-Bayan-Group-water-Big

മസ്‌ക്കറ്റ് : അൽ ബയാൻ ഗ്രൂപ്പ് ഒമാനിലെയും യുഎഇയിലെയും വാട്ടർ ബിസിനസിൽ നിന്ന് പിൻവാങ്ങി. അൽ ബയാൻ പ്യൂരിഫിക്കേഷൻ ആൻഡ് പോട്ടബിൾ വാട്ടർ (യുഎഇ), ഷക്‌ലാൻ പ്ലാസ്റ്റിക്ക് മാനുഫാക്ചറിംഗ് കമ്പനി (യുഎഇ), അൽ മനാൽ പ്യൂരിഫിക്കേഷൻ & ബോട്ടിലിംഗ് ഓഫ് മിനറൽ വാട്ടർ (ഒമാൻ) എന്നീ കമ്പനികളുടെ നൂറു ശതമാനം ഓഹരികളും യുഎഇയിലെ അഗ്തിയ ഗ്രൂപ്പിന് വിറ്റു.

റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് വില്പനയെന്ന് അൽ ബയാൻ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. കെ. മൻസൂർ പറഞ്ഞു. അൽപെൻ കാപ്പിറ്റലാണ് ഇടപാടിന്റെ സാമ്പത്തികോപദേഷ്ടാക്കൾ. യുഎഇ ആസ്ഥാനമായുള്ള അൽ ബയാൻ ഗ്രൂപ്പിന് ഹെൽത്ത്‌കെയർ, എഫ് & ബി റീട്ടെയ്ൽ, എൻജിനീയറിംഗ് ഇൻഡസ്ട്രീസ് തുടങ്ങിയ മേഖലകളിൽ സാന്നിധ്യമുണ്ട്.