എമിറേറ്റ്‌സിന്റെ 106 വിമാനങ്ങളിൽ വൈഫൈ

Posted on: March 29, 2015

Emirates-WiFI-Onboard-Big

ദുബൈ : എമിറേറ്റ്‌സിന്റെ 106 വിമാനങ്ങൾ വൈഫൈ ഏർപ്പെടുത്തി. 59 എയർബസ് എ 380 ഉം 47 ബോയിംഗ് 777 വിമാനങ്ങളിലുമാണ് വൈഫൈ സൗകര്യം ഏർപ്പെടുത്തിയത്. ആദ്യത്തെ 10 എംബി ഡാറ്റ സൗജന്യമായിരിക്കും. തുടർന്നുള്ള 500 എംബിക്ക് ഒരു ഡോളർ ചാർജ് ഈടാക്കും.

ഫഌറ്റിലുള്ള എ 380, ബോയിംഗ് 777-300 ഇആർ, ബോയിംഗ് 777-200 എൽആർ വിമാനങ്ങൾ പൂർണമായും വൈഫൈ ആക്കാൻ ഒരുങ്ങുകയാണ് എമിറേറ്റ്‌സ്. എമിറേറ്റ്‌സ് ഇപ്പോൾ പ്രതിമാസം മൂന്ന് എയർക്രാഫ്റ്റുകൾ വീതം വൈഫൈ ഏർപ്പെടുത്തിവരികയാണ്. 2014 ൽ 6,50,000 യാത്രക്കാർ ആകാശത്ത് വൈഫൈ ഉപയോഗിച്ചു. 2015 മാർച്ച് വരെ 3,50,000 യാത്രക്കാരാണ് വൈഫൈ സൗകര്യം പ്രയോജനപ്പെടുത്തിയത്. പ്രതിവർഷം 20 മില്യൺ ഡോളറാണ് ഓൺ ബോർഡ് വൈഫൈ സൗകര്യത്തിനായി എമിറേറ്റ്‌സ് ചെലവഴിക്കുന്നത്.