ഇൻഫോസിസ് ബോർഡ് എപ്രിൽ 24 ന് ചെന്നൈയിൽ

Posted on: March 24, 2015

Vishal-Sikka-Infosys-B

ബംഗലുരു : ഇൻഫോസിസ് ഡയറക്ടർ ബോർഡ് 2014-15 ലെ വാർഷിക റിസൾട്ടും നാലാം ക്വാർട്ടർ ഫലവും വിലയിരുത്താൻ ഏപ്രിൽ 24 ന് ചെന്നൈയിൽ യോഗം ചേരും. സാധാരണയായി ഏപ്രിൽ രണ്ടാം വാരത്തിലാണ് ഇൻഫോസിസ് പ്രവർത്തനഫലങ്ങൾ പുറത്തുവിടുന്നത്.

മുമ്പ് ബംഗലുരുവിലും മൈസൂർ കാമ്പസിലുമാണ് ബോർഡ് യോഗങ്ങൾ ചേർന്നിരുന്നത്. 2014 ഓഗസ്റ്റിൽ വിശാൽ സിക്ക ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ ക്വാർട്ടർ ഫലവും ആദ്യ വാർഷിക ഫലവുമാണ് അടുത്തമാസം പ്രഖ്യാപിക്കുന്നത്.