മലബാർ ഗോൾഡ് 128 ാം ഷോറൂം സലാലയിൽ തുറന്നു

Posted on: March 21, 2015

Malabar-Gold-Salalah-Showro

മസ്‌ക്കറ്റ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ 128 ാം ഷോറൂം ഒമാനിലെ സലാലയിൽ തുറന്നു. ബോളിവുഡ് താരം പ്രിറ്റി സിന്റയാണ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മലബാർ ഗോൾഡിന്റെ സലാലയിലെ രണ്ടാമത്തെ ഷോറൂമാണ് അൽ സലാം അട്രീറ്റിൽ തുറന്നത്. മിഡിൽഈസ്റ്റിലെ 48 ാമത്തെയും.

സലാലയിലെ ഒമാൻ വുമൺ കോർപറേഷൻ മാനേജർ നൂർ ഉൾ ഹസൻ സലിം അൽ ഗസാനി, മലബാർ ഗോൾഡ് ഇന്റർനാഷണൽ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ് എം.പി., മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. പി. അബ്ദുൾ സലാം, തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടന ഓഫറിന്റെ ഭാഗമായി മാർച്ച് 31 വരെ 500 ഒമാൻ റിയാലിനുള്ള ഓരോ ഡയമണ്ട് പർച്ചേസിനും 300 റിയാലിനുള്ള ജുവല്ലറി പർച്ചേസിനും ഒരു ഗ്രാം ഗോൾഡ് കോയിൻ സൗജന്യമാണ് ലഭിക്കും.