മലയാളികളില്‍ ഏറ്റവും ധനികന്‍ എം എ യൂസഫലി

Posted on: October 13, 2023

കൊച്ചി : ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടിക ഫോബസ് ഇന്ത്യ പുറത്തിറക്കിയ
പ്പോള്‍ മലയാളി വ്യവസായികള്‍ക്ക് മുന്നേറ്റം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, ജോയ്
ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്മാന ജോയ് ആലുക്കാസ്, യൂഎഇ ആസ്ഥാനമായ ബുര്‍ജില്‍
ഹോള്‍ഡിംഗ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍വയലില്‍ എന്നിവര്‍ ധനികരായ
മലയാളികളുടെ പട്ടികയില്‍ ആദ്യമൂന്നുസ്ഥാനം നേടി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 9200 കോടി ഡോളര്‍ ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായി. 2023ലെ പട്ടികപ്രകാരം 710കോടി ഡോളറാണ് ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 27 സ്ഥാനത്തുള്ള എം എ യൂസഫലിയുടെ ആസ്തി. കഴിഞ്ഞവര്‍ഷം 540 കോടി ഡോളറുമായി 35-ാം സ്ഥാനത്തായിരുന്നു.

440 കോടിഡോളറാണ് രണ്ടാംസ്ഥാനത്തുള്ള ജോയ് ആലുക്കാസിന്റെ ആസ്തി. കഴിഞ്ഞവര്‍ഷം 69-ാം സ്ഥാനത്തായിരുന്ന ഇദ്ദേഹം, ഈവര്‍ഷം 50-ാംസ്ഥാനത്തേക്ക് ഉയര്‍ന്നു. 370 കോടി ഡോളര്‍ ആസിയോടെയാണ് ഡോ. ഷംഷീര്‍ വയലില്‍ പട്ടികയില്‍ 57-ാം സ്ഥാനത്തെത്തി.

TAGS: M A Yusaf Ali |