വാണിജ്യ വാഹനങ്ങളുടെ വില 3% കൂട്ടാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ

Posted on: September 20, 2023

കൊച്ചി : വാണിജ്യ വാഹനങ്ങളുടെ വില ഒക്‌റ്റോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്നവിധം 3% ഉയര്‍ത്താന്‍ ടാറ്റ മോട്ടോഴ്‌സ്. ഉത്പാദന ചെലവിന്റെ ആഘാതം നികത്തുന്നതിനായാണ് ഈ വില വര്‍ധനയെന്ന് കമ്പനി പറയുന്നു. വാഹനങ്ങള്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായിബന്ധപ്പെട്ട് കമ്പനി ജനുവരിയില്‍ 1.2 ശതമാനവും മാര്‍ച്ചില്‍ 5 ശതമാനവും വില ഉയര്‍ത്തിയിരുന്നു. ഉയര്‍ന്നഉത്പാദന ചെലവ് നികത്തുന്നതിനായി തന്നെ കമ്പനി ഈ വര്‍ഷം നാല്തവണ പാസഞ്ചര്‍ വാഹനങ്ങളുടെ വിലയും വര്‍ധിപ്പിച്ചിരുന്നു.

വൈദ്യുത വാഹന വിപണിയില്‍ കമ്പനിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വൈദ്യുത വാഹനങ്ങള്‍ക്കായി പ്രത്യേകം രൂപകലപ്പന ചെയ്ത ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. 2027ഓടെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നമോഡലുകളുടെ വികസനത്തിനായി
ഏകദേശം 17,000 കോടി രൂപ കമ്പനി നിക്ഷേപിക്കാനാണ് പദ്ധതി

TAGS: Tata Motors |