ഇന്‍ഫോസിസിന് 12 ശതമാനം അറ്റാദായ വളര്‍ച്ച

Posted on: April 14, 2022

ബംഗളൂരു: ഇന്‍ഫോസിസ് ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 12 ശതമാനം അറ്റാദായ വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്‌റ്റ്വെയര്‍ സേവന സ്ഥാപനമായ ഇന്‍ഫോസിസ് ലിമിറ്റഡ് ആഗോള ബിസിനസുകളില്‍നിന്ന് കൂടുതല്‍ കരാറുകള്‍ നേടി മാര്‍ച്ച് ത്രൈമാസത്തില്‍ ലാഭത്തില്‍ 12 ശതമാനം വര്‍ധന രേഖപ്പെടുത്തി. ക്ലൗഡ് സേവനങ്ങളും വരുമാനത്തിലെ വളര്‍ച്ചയ്ക്ക് കാരണമായി. 

മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 5,076 കോടി രൂപയില്‍ നിന്ന് 5,686 കോടി രൂപയായി (746,87 ദശലക്ഷം ഡോളര്‍) ഉയര്‍ന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 32,276 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 26,311 കോടി രൂപയില്‍ നിന്ന് 23 ശതമാനം വര്‍ധന.

ഇന്‍ഫോസിസിന്റെ ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് പിന്നില്‍ വ്യത്യസ്തമായ ഡിജിറ്റല്‍ സേവനങ്ങളും, ഇന്‍ഫോസിസ് കോബാള്‍ട്ട് നേതൃത്വം നല്‍കുന്ന ക്ലൗഡ് സാധ്യതകളുമാണെന്ന് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സലില്‍ പരേഖ് പറഞ്ഞു.

 

TAGS: Infosys |