ഡോ. വി.എ. ജോസഫിന് ഉഗ്മ എക്‌സലൻസ് അവാർഡ്

Posted on: October 26, 2013

Dr-V-A-Joseph-MD-CEO-South-യൂണിയൻ ഓഫ് ജർമൻ മലയാളി അസോസിയേഷൻ (ഉഗ്മ) ന്റെ 2013 ലെ എക്‌സലൻസ് അവാർഡിനു സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. വി.എ. ജോസഫിനെ തെരഞ്ഞെടുത്തു.

യുഎഇയിലെ ഫൈൻ ഫെയർ ഗ്രൂപ്പ് സിഇഒ ഇസ്മയിൽ റാവുത്തർ, ജോസ് കെ. മാണി എംപി, കെഎംആർഎൽ പ്രിസിപ്പൽ അഡൈ്വസർ ഇ. ശ്രീധരൻ, യുഎഇയിലെ ജോണി ഗ്രൂപ്പ് സിഇഒ ജോണി വർഗീസ് പടിക്കമ്യാലിൽ, കോവളം യുഡിഎസ് ഗ്രൂപ്പ് എംഡി എസ്. രാജശേഖരൻനായർ എന്നിവർക്കും എക്‌സലൻസ് പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നുണ്ട്. 28-ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് ഉഗ്മ പ്രസിഡന്റ് എബ്രാഹം ജോൺ നെടുംതുരുത്തിമാലിൽ പറഞ്ഞു.

ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ഉദ്ഘാടനവും അവാർഡു ദാനവും നിർവഹിക്കും. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, ഉഗ്മ രക്ഷാധികാരിയും ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, മാതൃഭൂമി ഡയറക്ടർ പി.വി. ഗംഗാധരൻ, മംഗളം ചീഫ് എഡിറ്റർ സാബു വർഗീസ്, ദീപിക അസോസിയേറ്റ് എഡിറ്റർ ടി.സി മാത്യു തുടങ്ങിയവർ ആശംസകൾ നേരും.