ബെസ്റ്റ് ഓര്‍ഗനൈസേഷന്‍ ഫോര്‍ വിമന്‍ 2023 അവാര്‍ഡിന് മലബാര്‍ ഗ്രൂപ്പ് അര്‍ഹരായി

Posted on: March 30, 2023

കോഴിക്കോട് : പ്രമുഖ മാധ്യമസ്ഥാപനമായ എക്കണോമിക് ടൈംസിന്റ ഏറ്റവും മികച്ച വനിതാ സൗഹൃദ സ്ഥാപനത്തിനുള്ള ‘ബെസ്റ്റ് ഓര്‍ഗനൈസേഷന്‍ ഫോര്‍ വിമന്‍ 2023 അവാര്‍ഡിന് മലബാര്‍ ഗ്രൂപ്പ് അര്‍ഹരായി.
വനിതാ ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച തൊഴില്‍ സൗകര്യങ്ങള്‍ ഒരുക്കുകയും, തൊഴില്‍ മേഖലയില്‍ ലിംഗ
വിവേചനമില്ലാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതടക്കമുള്ള വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് മലബാര്‍ ഗ്രൂപ്പിനെ ഈ അവാര്‍ഡിന് തെരഞ്ഞെടുത്തത്.

ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ വനിതകളെ നിയമിക്കുന്നതിനും അവര്‍ക്ക് ഉയര്‍ന്ന തസ്തികകളിലേക്ക് മുന്നേറുന്നതിനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും മലബാര്‍ ഗ്രൂപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

മലബാര്‍ ഗ്രൂപ്പ് സിഎച്ച്ആര്‍ഒ ജേക്കബ് ജേക്കബ്, ലേണിംഗ് ആന്‍ഡ് ഡവലപ്പ്‌മെന്റ് ജനറല്‍ മാനേജര്‍ ബിജോയ് ജോണ്‍, എച്ച്ആര്‍ വിഭാഗം അസിസ്റ്റന്റ് ഹെഡ് ജി.ആര്‍. ലയ എന്നിവര്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ ഓസ്‌കര്‍ ജേതാവ് ഗുനീത് മോംഗ, ബോക്‌സിംഗ് ചാംപ്യന്‍ മേരികോം എന്നിവരില്‍ നിന്ന് ‘ബെസ്റ്റ് ഓര്‍ഗനൈസേഷന്‍ ഫോര്‍ വിമന്‍ 2023 അവാര്‍ഡ് മലബാര്‍ഗ്രൂപ്പിനു വേണ്ടി ഏറ്റുവാങ്ങി.