എം.പി. അഹമ്മദ് ബിസിനസ് മാൻ ഓഫ് ദ ഇയർ പുരസ്‌കാരം ഏറ്റുവാങ്ങി

Posted on: December 17, 2019

കൊച്ചി : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ് കേരള (എസ്. എഫ്. ബി. സി. കെ.) യുടെ പതിനൊന്നാമത് ബാങ്കിംഗ് എക്‌സലൻസ് അവാർഡുകളും ബിസിനസ് മാൻ ഓഫ് ദി ഇയർ – 2019 പുരസ്‌ക്കാരവും വിതരണം ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തത്. ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്‌ക്കാരം മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം. പി. അഹമ്മദ് ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി.

കേരളത്തിലെ ബാങ്കേഴ്‌സ് ക്ലബ് അവാർഡിൽ കോഴിക്കോട്, ആലപ്പുഴ ക്ലബുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. കൊച്ചി ബാങ്കേഴ്‌സ് ക്ലബ്, ആലുവ ബാങ്കേഴ്‌സ് ക്ലബ് എന്നിവ രണ്ടാം സ്ഥാനവും അങ്കമാലി ബാങ്കേഴ്‌സ് ക്ലബ് മൂന്നാം സ്ഥാനവും നേടി.

എസ്. എഫ്. ബി. സി. കെ. പ്രസിഡന്റ് ജോസ് വി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. യു ബാലൻ കൃഷ്ണൻ റിപ്പോർട്ട് അവതരണവും നടത്തി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ്, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ. ഫെഡറൽ ബാങ്ക് സിഒഒ ശാലിനി വാരിയർ. എബ്രഹാം തര്യൻ, സി. പി. മോഹൻദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.