April 2024
ഏഴുകോടിയുടെ ദുരിതാശ്വാസ സഹായവുമായി മലബാര്‍ ഗ്രൂപ്പ്
Posted on: August 29, 2018
കോഴിക്കോട് : പ്രളയദുരന്തത്തില്‍ നിന്ന് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായവുമായി മലബാര്‍ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച രണ്ടു കോടി രൂപയ്ക്കു പുറമെ മലബാര്‍ ഹൗസിംഗ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന അഞ്ചു കോടി രൂപയുടെ സഹായം നല്‍കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി അഹമ്മദ്ദ് മുഖ്യമന്ത്രിയെ അറിയിച്ചു.
മലബാര്‍ഗ്രൂപ്പ് ജീവനക്കാരുടെ സംഭാവനയായ ഒരു കോടി രൂപ അടക്കമാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യം പ്രഖ്യാപിച്ച രണ്ടു കോടി രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. വീടുകളുടെ പുനര്‍നിര്‍മാണത്തിനും ഭാഗികമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കുമായി ഒരു യൂണിറ്റിന് ഒരുലക്ഷം രൂപയില്‍ കവിയാത്ത സാധനസാമഗ്രികള്‍ വാങ്ങി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
TAGS: M P Ahammed | Malabar Group |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി