മലബാര്‍ ഗ്രൂപ്പ് ആസ്ഥാനം മൊണ്ടാന എസ്‌റ്റേറ്റില്‍ തുറന്നു

Posted on: November 3, 2018

കോഴിക്കോട് : മലബാര്‍ ഗ്രൂപ്പ് ആസ്ഥാന മന്ദിരം കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മലബാര്‍ ഡവലപ്പേഴ്‌സിന്റെ മൊണ്ടാനാ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. സമുദ്ര നിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ പ്രകൃതിരമണീയമായ 150 ഏക്കറില്‍ ഇന്റഗ്രേറ്റഡ് ടൗണ്‍ ഷിപ്പായാണ് മൊണ്ടാനാ എസ്‌റ്റേറ്റ് അണിഞ്ഞൊരുങ്ങുന്നത്. വ്യവസായ മന്ത്രി ഇ. പി ജയരാജന്‍ മന്ദിരം ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് അധ്യക്ഷത വഹിച്ചു.

മലബാര്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് വീഡിയോ പ്രകാശനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഗോള്‍ഡന്‍ ഗേള്‍ പദ്ധതി പ്രഖ്യാപനം മന്ത്രി എ.കെ ശശീന്ദ്രന്‍, ടൈംസ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ദീപക് സലൂജ, സീനിയര്‍ വൈസ് പ്രസിഡന്റ് പ്രകാശ് ഡിസൂസ, അസി. വൈസ് പ്രസിഡന്റ് ഷാജു കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തി.

എം – കണക്ട് ലോഞ്ചിംഗ് പി.കെ കുഞ്ഞാലിക്കുട്ടി എം. പി നിര്‍വഹിച്ചു. ബാങ്കിംഗ് ആപ്പ് കളക്ടര്‍ യു.വി ജോസ്, എച്ച് ഡി എഫ് സി ബാങ്ക് ബിസിനസ് ഹെഡ് സുമന്ത് രാംപാല്‍, എസ് ബി ഐ ജനറല്‍ മാനേജര്‍ രുമ ഡെ, ഫുജൈറാ നാഷണല്‍ ബാങ്ക് കോര്‍പ്പറേറ്റ് ഹെഡ് വിക്രം പ്രധാന്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. ഇരുപത്തിയഞ്ചാം വാര്‍ഷികം സോഷ്യല്‍ മീഡിയാ പ്രൊഫൈല്‍ ഫ്രെയിം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ എം.ഡി ഷംലാല്‍ അഹമ്മദ്ദ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. അബ്ദുള്‍ സലാം എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള, എം എല്‍ എ മാരായ എം.കെ മുനീര്‍, പി.ടി.എ റഹീം, പുരുഷന്‍ കടലുണ്ടി, സി പി ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, ഡി സി സി മുന്‍ പ്രസിഡന്റ് കെ.സി അബു,പെരവയല്‍ പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈ.വി.ശാന്ത, കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, ഇന്‍കംടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.എം. ജയദേവന്‍ എന്നിവര്‍ സംസാരിച്ചു.

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദിനെ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചടങ്ങില്‍ ആദരിച്ചു. ചേംബര്‍ പ്രസിഡന്റ് ശ്യാം സുന്ദര്‍, ഇന്‍കംടാക്‌സ് ജോയന്റ് കമ്മീഷണര്‍ കെ.എം. അശോക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആദരവ് സംസാരിച്ചു.

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്ദിനെ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചടങ്ങില്‍ ആദരിച്ചു. ചേംബര്‍ പ്രസിഡന്റ് ശ്യാം സുന്ദര്‍, ഇന്‍കംടാക്‌സ് ജോയന്റ് കമ്മീഷണര്‍ കെ.എം അശോക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആദരവ് സമര്‍പ്പിച്ചു. മലബാര്‍ ഗ്രൂപ്പ് കോ – ചെയര്‍മാന്‍ ഡോ.പി.എ ഇബ്രാഹിം ഹാജി സ്വാഗതവും മലബാര്‍ ഗോള്‍ഡ് ഇന്ത്യ ഓപ്പറേഷന്‍ എം ഡി സി. അഷ്ഹര്‍ നന്ദിയും പറഞ്ഞു.

മലബാര്‍ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളുടെ ഓഫീസാണ് മൊണ്ടാനാ എസ്‌റ്റേറ്റില്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കോര്‍പ്പറേറ്റ് ആസ്ഥാനങ്ങളോട് കിടപിടിക്കുന്നതാണ് ഓഫീസ് സമുച്ചയത്തില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍. ഗ്രൂപ്പിന് കീഴില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും മേല്‍ നോട്ടവും ഏകോപനവും ഇവിടെ നിന്നാവും. ബ്രാന്‍ഡിംഗ്, വിപണനരംഗത്തെ നൂതന ആശയങ്ങള്‍ തുടങ്ങിയവ വികസിപ്പിക്കാനും ലോകവ്യാപാരരംത്തെ മാറ്റങ്ങള്‍ ഗവേഷണ വിധേയമാക്കാനും സെന്റര്‍ ഉപയോഗിപ്പെടുത്തും.

TAGS: Malabar Group |