ടാറ്റ മോട്ടോഴ്‌സിന് 3,043 കോടി രൂപ ലാഭം

Posted on: January 27, 2023

മുംബൈ : ടാറ്റ മോട്ടോഴ്‌സിന് ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 3,043 കോടി രൂപയുടെ ലാഭം. വാഹന വില്പന കുതിച്ചതാണ് നേട്ടമായത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1451 കോടി രൂപ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ആകെ വരുമാനം 22.51 ശതമാനം ഉയര്‍ന്ന് 88,489 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേസമയം 72,229 കോടി ആയിരുന്നു. വില്പനയില്‍ 14.5 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വരുമാനം 28 ശതമാനം ഉയര്‍ന്ന് 600 കോടി പൗണ്ട് ആണ്.

 

TAGS: Tata Motors |