30
Tuesday
April 2024
April 2024
ഇൻഫോസിസ് യുഎസ് ഓട്ടോമേഷൻ കമ്പനിയെ ഏറ്റെടുത്തു
Posted on: February 16, 2015
ബംഗലുരു : ഇൻഫോസിസ് യുഎസ് ഓട്ടോമേഷൻ ടെക്നോളജി കമ്പനിയായ പനായ ഇൻകോർപറേറ്റഡിനെ ഏറ്റെടുത്തു. 1240 കോടി രൂപ (200 മില്യൺ ഡോളർ)യ്ക്കാണ് ഏറ്റെടുക്കൽ. യുഎസിന് പുറമെ പനായ ഇൻകോർപറേറ്റഡിന് ജർമ്മനിയിലും ഇസ്രയേലിലും സാന്നിധ്യമുണ്ട്.
കമ്പനിയുടെ മത്സരശേഷിയും ലാഭമാർജിനുകളും വർധിക്കാൻ ഏറ്റെടുക്കൽ ഇടയാക്കുമെന്ന് ഇൻഫോസിസ് സിഇഒ വിശാൽ സിക്ക പറഞ്ഞു. ഏറ്റെടുക്കൽ നടപടികൾ മാർച്ചിൽ പൂർത്തിയാകും.
TAGS: Automation Technology | Infosys | Panaya Inc | Vishal Sikka |
News in this Section