കെഎംആർഎൽ ഡയറക്ടർ ബോർഡ് യോഗം 29-ന്

Posted on: October 23, 2013

KOCHI-METROകൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡയറക്ടർ ബോർഡ് യോഗം 29 -ന് ഡൽഹിയിൽ ചേരും. കൊച്ചി മെട്രോയ്ക്കു 1200 കോടി രൂപയുടെ ആഭ്യന്തരവായ്പ സ്വീകരിക്കുന്നതു ഉൾപ്പടെയുള്ളകാര്യങ്ങൾ യോഗം പരിഗണിക്കും. ഒരു പൊതുമേഖലാ ബാങ്ക് മെട്രോയ്ക്കു വായ്പ നൽകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയുടെ സാമൂഹികാഘാത പഠനം നടത്താൻ ഹൈദരബാദിലെ ആർവി അസോസിയേറ്റ്‌സിനെയും പരിസ്ഥിതി ആഘാത പഠനത്തിനു യുപി നോയിഡയിലെ സെനസ് കൺസൾട്ടന്റസിനെയും യോഗം ചുമതലപ്പെടുത്തിയേക്കുമെന്നാണ് സൂചന.

TAGS: KMRL | Kochi Metro |