സിയാലിന് എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (എഎസ്‌ക്യൂ) അവാര്‍ഡ്

Posted on: September 24, 2022

കൊച്ചി : എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എസിഐ) ഏര്‍പ്പെടുത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (എഎസ്‌ക്യൂ) അവാര്‍ഡ് നേടി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍). കോവിഡ് കാലത്ത് കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ നടപ്പാക്കിയ മിഷന്‍ സേഫ്ഗാര്‍ഡിംഗ് എന്ന പദ്ധതിയാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. 2021-22ലാണ് പദ്ധതി നടപ്പാക്കിയത്.

ആഗോളവ്യോമയാനമേഖലയില്‍ വിമാനത്താവളകമ്പനികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് എഎസ്‌ക അവാര്‍ഡ്, വര്‍ഷംതോറും 50ലക്ഷം മുതല്‍ ഒന്നരക്കോടിവരെ യാത്രക്കാരെകൈകാര്യം ചെയ്യുന്ന പട്ടികയിലാണ് സിയാല്‍ ഉള്‍പ്പെട്ടത്.

പോളണ്ടിലെ ക്രാക്കോവില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റ് 2022ല്‍ കമ്പനി ചെയര്‍മാനായമുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടര്‍ബോര്‍ഡിനും വേണ്ടി സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ്,എസിഐ വേള്‍ഡ് ഡയറക്ടര്‍ ജനറല്‍ ലൂയിസ് ഫിലിപ്പ് ഡിഒലിവേരയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

യാത്രക്കാരില്‍ നടത്തിയ എഎസ് ഗ്ലോബല്‍ എയര്‍പോര്‍ട്ട് സര്‍വേ വഴിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഇത്തവണ വിമാനത്താവള ങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍സ്വീകരിച്ച നടപടികളും പുരസ്‌കാരനിര്‍ണയത്തിന് പരിഗണിച്ചിരുന്നു.

‘മിഷന്‍ സേഫ്ഗാര്‍ഡിംഗ് പദ്ധതി നടപ്പാക്കിയതോടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ
എണ്ണത്തില്‍ 92.66 ശതമാനം വളര്‍ച്ചയും സര്‍വിസുകളുടെ എണ്ണത്തില്‍ 60.06 ശതമാനം വളര്‍ച്ചയും സിയാലിനുണ്ടായി. രാജ്യാന്തര ട്രാഫിക്കില്‍ രാജ്യത്തെ മൂന്നാമത്തെ തിരക്കേറിയ വിമാനത്താവളമെന്ന സ്ഥാനവും സിയാല്‍ നേടി.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി ദിനേകുമാര്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സജി കെ ജോര്‍ജ്, ജനറല്‍ മാനേജര്‍മാരായ ടി ഐ ബിനി, ജോസഫ് പീറ്റര്‍ എന്നിവരും ചടങ്ങില്‍പങ്കെടുത്തു.