അജ്മാനിൽ അസ്റ്റർ ആക്‌സസ് ക്ലിനിക്

Posted on: February 12, 2015

Aster-Access-Clinic-Ajman-L

അജ്മാൻ : അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ അജ്മാനിൽ പുതിയ ആക്‌സസ് ക്ലിനിക്ക് ആരംഭിച്ചു. അജ്മാൻ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിൽ എമിറേറ്റ്‌സ് ഗ്യാസ് സിഗ്നലിനു സമീപമുള്ള പുതിയ ആക്‌സസ് ക്ലിനിക്ക് അജ്മാനിലെ താഴ്ന്ന വരുമാനക്കാർക്ക് കുറഞ്ഞ ചെലവിൽ ഉന്നത ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ളതാണ്.

അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ഡയറക്ടർ ടി. ജെ വിൽസണും മറ്റ് ഉദ്യോഗസ്ഥരും ഉദ്ഘാടന വേദിയിൽ സന്നിഹിതരായിരുന്നു. ബോളിവുഡ് സിനിമ ‘ഡോലി കി ദോലി’ അഭിനേതാക്കളായ സോനം കപൂർ, അർബാസ് ഖാൻ, മലൈക അറോറ, പുങ്കിത് സമ്രാട്ട് എന്നിവർ ഉദ്ഘാടനച്ചടങ്ങിന് നിറംപകർന്നു.

അജ്മാനിൽ അക്‌സസ് ക്ലിനിക്ക് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്നും 2012-ൽ തുടക്കമിട്ട അക്‌സസ് വെർട്ടിക്കലിന്റെ ഐതിഹാസിക വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. സമൂഹത്തിലെ വരുമാനം കുറഞ്ഞവരിലേക്ക് കൂടുതലായി എത്തിപ്പെടാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ഡയറക്ടർടി.ജെ വിൽസൺ പറഞ്ഞു.

സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരുമായി ജനറൽ മെഡിസിനിലും ഡെന്റിസ്ട്രിയിലുംചികിത്സയാണ് അജ്മാൻ ആക്‌സസ് ക്ലിനിക്കിന്റെ പ്രാഥമിക ഘട്ടത്തിൽ നൽകുക. ക്ലിനിക്കൽ ലബോറട്ടറി, എക്‌സ് റേ, അസ്റ്റർ ഫാർമസി എന്നിവയും ഒരുക്കിയിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ 11, വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെയുമാണ് പ്രവർത്തന സമയം. എല്ലാ പ്രധാന ഇൻഷുറൻസ് കമ്പനികളുടെയും ഹെൽത്ത്കാർഡുകൾ സ്വീകരിക്കും. കൂടുതൽ തൊഴിലാളികളുള്ള കമ്പനികൾക്ക് ആക്‌സസ് ക്ലിനിക്കുകളുടെ കോർപറേറ്റ് എച്ച്.എം.ഒ പദ്ധതിയിൽ ഭാഗമാകാം.

പേർഷ്യ ക്ലസ്റ്ററിലും (ദുബൈ ഇന്റർനാഷണൽ സിറ്റി), ജബൽ അലിയിലെ ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്കിലും (സെക്ടർ 2) ഉടൻ ആക്‌സസ് ക്ലിനിക്കുകൾ പ്രവർത്തനമാരംഭിക്കും.