അതിസമ്പന്നരില്‍ ബില്‍ഗേറ്റ്‌സ് മൂന്നാം സ്ഥാനത്തേക്ക്

Posted on: July 22, 2019

ന്യൂയോർക്ക് :  ലോക സമ്പന്ന പട്ടികയില്‍ നിന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന് രണ്ടാം സ്ഥാനം നഷ്ടമായി. ഫ്രഞ്ചുകാരനായ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ബില്‍ ഗേറ്റ്‌സിനെ മറികടന്ന് സമ്പന്ന പട്ടികയില്‍ രണ്ടാം സ്ഥാനം കൈയടക്കിയത്. അത്യാഡംബര ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പാരീസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയുടെ ചെയര്‍മാനും സി. ഇ.ഒ. യുമാണ് ബെര്‍ണാഡ് അര്‍നോള്‍ട്ട്. ഇതോടെ ബ്ലൂംബര്‍ഗിന്റെ അതിസമ്പന്ന പട്ടികയില്‍ ബില്‍ ഗേറ്റ്‌സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആദ്യമായാണ് അദ്ദേഹം രണ്ടാം സ്ഥാനത്തിന് താഴെയെത്തുന്നത്. 10,800 കോടി ഡോളറാണ് അര്‍നോള്‍ട്ടിന്റെ ആസ്തി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 12,500 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

TAGS: Bill Gates |