അതിസമ്പന്നരിൽ ബിൽഗേറ്റ്‌സ് വീണ്ടും ഒന്നാമൻ

Posted on: November 17, 2019

ന്യൂയോർക്ക് : ലോകത്തിലെ അതി സമ്പന്നരായ വ്യക്തികളിൽ ബിൽഗേറ്റ്‌സ് വീണ്ടും ഒന്നാമൻ. ആമസോൺ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്‌സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ബെസോസ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. ബിൽ ഗേറ്റ്‌സിന്റെ സമ്പാദ്യം 11,000 കോടി ഡോളറാണ്. ജെഫ് ബെസോസിന്റെ സമ്പത്ത് 10,870 കോടി ഡോളറുമാണ്.

ക്ലൗഡ് കംപ്യൂട്ടിംഗ് കരാർ (1000 കോടി ഡോളർ) മൈക്രോസോഫ്റ്റിന് നൽകാനുള്ള അമേരിക്കൻ പ്രതിരോധവകുപ്പിന്റെ (പെന്റഗൺ) തീരുമാനമാണ് ബിൽ ഗേറ്റ്‌സിന്റെ സമ്പത്ത് വർധിപ്പിച്ചത്. പുതിയ കരാർ മൈക്രോസോഫ്റ്റിന്റെ ഓഹരിവിലയിൽ നാല് ശതമാനം വർധനയുണ്ടാക്കി. കരാർ നഷ്ടമായ ആമസോണിന്റെ ഓഹരിവില രണ്ട് ശതമാനം ഇടിയുകയും ചെയ്തു.