ആഭ്യന്തര വിമാനസര്‍വീസുകള്‍ 18 മുതല്‍ പൂര്‍ണതോതില്‍

Posted on: October 13, 2021

ന്യൂഡല്‍ഹി : ഈ മാസം 18 മുതല്‍ വിമാനക്കമ്പനികള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ തോതില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡിന് മുന്‍പുണ്ടായിരുന്നതിന്റ 85 ശതമാനം ശേഷിയിലാണ് സെപ്റ്റംബര്‍ 18 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്നത്. യാത്രക്കാരുടെ എണ്ണക്കൂടുതല്‍ കണക്കിലെടുത്താണ് ഇത് പൂര്‍ണതോതിലാക്കാന്‍ അനുമതിനല്‍കിയത്.

കോവിഡ് കാലത്ത് രണ്ടുമാസം നിര്‍ത്തിവെച്ച സര്‍വീസുകള്‍ കഴിഞ്ഞവര്‍ഷം മേയ് 25-ന് പുനഃരാരംഭിച്ചപ്പോള്‍ ശേഷിയുടെ 33 ശതമാനത്തോളം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ പരിധിയാണ് ക്രമേണ വര്‍ധിപ്പിച്ചുകൊണ്ടുവന്നത്.

 

TAGS: IndiGo |