സിമന്റ്, സ്റ്റീല്‍ വിലവര്‍ധന: സര്‍ക്കാര്‍ ഇടപെടണമെന്ന് ക്രെഡായ്

Posted on: October 9, 2021

കൊച്ചി : സിമന്റിനും സ്റ്റീലിനും ക്രമാധീതമായ വീണ്ടും വിലവര്‍ധിപ്പിച്ചതോടെ ചതുരശ്ര അടിക്ക് 1000 രൂപ നിര്‍മ്മാണ ചെലവ് വര്‍ധിപ്പിക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകുമെന്നും ഇത് ഉപഭോക്താക്കളെ സാരമായി ബാധിക്കുമെന്നും ക്രെഡായ് കൊച്ചി പ്രസിഡന്റ് രവി ജേക്കബ്. അന്യായമായ വില വര്‍ധനവ് നിര്‍മാണ കമ്പനികളെ നഷ്ടത്തിലെത്തിക്കും.

കോവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് നിര്‍മാണ മേഖല കരകയറി വരുമ്പോഴാണ് വീണ്ടും സിമന്റിനു വില വര്‍ധിപ്പിച്ചത്. സിമന്റിന് അന്യായമായി വില വര്‍ധിപ്പിക്കുന്നത് നിര്‍മാണമേഖലയുടെ സ്തംഭനത്തിലേക്കും ഉപഭോക്താവിന് അധിക ബാധ്യത ഉണ്ടാകുന്നതിലേക്കും നയിക്കും.

എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ഭവനം എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് കനത്ത തിരിച്ചടിയാണ് നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലവര്‍ധന സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും രവി ജേക്കബ് ആവശ്യപ്പെട്ടു.

 

TAGS: Credai |