അമേരിക്കൻ എക്‌സ്പ്രസ് 4,000 ൽപ്പരം ജീവനക്കാരെ കുറയ്ക്കും

Posted on: January 22, 2015

American-express-building-B

അമേരിക്കൻ എക്‌സ്പ്രസ് കമ്പനി ആഗോള വ്യാപകമായി ഈ വർഷം 4,000 ൽപ്പരം ജീവനക്കാരെ കുറയ്ക്കും. ഉയർന്ന ചെലവുകളും കിട്ടാക്കടവുമാണ് ജീവനക്കാരെ കുറയ്ക്കാൻ കമ്പനിയെ നിർബന്ധിതരാക്കുന്നത്.

2014 ലെ നാലാം ക്വാർട്ടറിൽ ചെലവ് 3.5 ശതമാനവും വായ്പാ വകയിരുത്തലുകൾ 21.5 ശതമാനവും വർധിച്ചു. 63,000 ജീവനക്കാരാണ് അമേരിക്കൻ എക്‌സ്പ്രസിലുള്ളത്.