ഇലക്‌ട്രോണിക് പേമെന്റ് : എസ് ബി ഐയും അമേരിക്കൻ എക്‌സ്പ്രസും ധാരണയിൽ

Posted on: June 17, 2016

SBI-Corporate-Centre-big

കൊച്ചി : ഇന്ത്യയിലെ വ്യാപാരികൾക്കിടയിൽ ഇലക്‌ട്രോണിക് പേമെന്റ് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അമേരിക്കൻ എക്‌സ്പ്രസ് കാർഡും സഹകരിക്കും. ഓഫ് ലൈനായും ഓൺലൈനായും ഉള്ള കാർഡ് ഉപയോഗം ഗണ്യമായി വർധിപ്പിക്കുകയാണ് ധാരണയുടെ ലക്ഷ്യം. അമേരിക്കൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന കാർഡുകളും സ്വീകരിക്കാൻ തങ്ങളുടെ വ്യാപാരികളെ പ്രാപ്തരാക്കുന്നത് എസ് ബി ഐ ക്കു ഗുണകരമാകും.

രാജ്യത്ത് ഇലക്ട്രോണിക് പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് എസ്ബിഐ സി.എസ്. ആൻഡ് ന്യൂ ബിസിനസ് ഡിഎംഡി മഞ്ജു അഗർവാൾ പറഞ്ഞു. 3.12 ലക്ഷത്തിലേറെ പർച്ചേസ് ടെർമിനലുകൾ സ്ഥാപിച്ച് ഈ രംഗത്ത് വൻ മുന്നേറ്റമാണ് തങ്ങൾ കൈവരിച്ചിട്ടുള്ളത്. എല്ലാ കാർഡുകൾക്കുമായി കുറഞ്ഞ ചെലവിൽ ഒരൊറ്റ പോയിന്റ് ഓഫ് കോൺടാക്ട് സ്ഥാപിക്കാൻ അമേരിക്കൻ എസ്‌ക്പ്രസുമായുള്ള സഹകരണം സഹായകമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.