കാർഡ് ഇടപാടുകൾക്കുള്ള സേവനനികുതി പിൻവലിച്ചു

Posted on: December 8, 2016

card-ttransactions-big

ന്യൂഡൽഹി : ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി നടത്തുന്ന ഇടപാടുകൾക്കുള്ള സേവന നികുതി സർക്കാർ പിൻവലിച്ചു. 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മേൽ സർവീസ് ടാക്‌സ് ഈടാക്കില്ല.

കറൻസി രഹിത സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 2017 മാർച്ച് 31 ന് മുമ്പ് രാജ്യത്ത് 10 ലക്ഷം പോയിന്റ് ഓഫ് സെയിൽ ടെർമിനലുകൾ (സൈ്വപ്പിംഗ് മെഷീൻ) സ്ഥാപിക്കാനാണ് സർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്.