രത്തൻ ടാറ്റാ യുഎസ് സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തി

Posted on: October 23, 2015

Ratan-Tata-bigമുംബൈ : രത്തൻ ടാറ്റാ യുഎസ് സ്റ്റാർട്ടപ്പായ അബ്രയിൽ നിക്ഷേപം നടത്തി. മുതൽമുടക്ക് വെളിപ്പെടുത്തിയിട്ടില്ല. സിലിക്കൺ വാലി ആസ്ഥാനമായുള്ള ഡിജിറ്റൽ കറൻസി സ്ഥാപനമാണ് അബ്ര. 2014 ലാണ് ബിൽ ബാർഹൈദ് അബ്ര സ്ഥാപിച്ചത്. അമേരിക്കൻ എക്‌സ്പ്രസും അബ്രയിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്.

വൈകാതെ ഓൺലൈൻ ഡിജിറ്റൽ കാഷ് പേമെന്റ് രംഗത്തേക്കും അബ്ര പ്രവേശിക്കും. യുഎസിലെയും ഫിലിപ്പീൻസിലെയും രജിസ്റ്റേർഡ് ഉപഭോക്താക്കൾക്ക് ഏതാനും ആഴ്ചകൾക്കുള്ളിൽ അബ്ര ആപ്പ് ലഭ്യമാകും.

രത്തൻ ടാറ്റാ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്‌നാപ്ഡീൽ, സിവാമി, ബ്ലൂസ്റ്റോൺ, അർബൻ ലാഡർ, ഹോളെഷെഫ്, യുവർ‌സ്റ്റോറി, ഒല, കാർദേഖോ, പേടിഎം ലൈബ്രേറ്റ്, കാര്യാ, ആംപിയർ, ഇൻഫിനിറ്റി, ഗ്രാമീൺ കാപ്പിറ്റൽ തുടങ്ങിയ നിരവധി സംരംഭങ്ങളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.