എസ് ബി ഐ കാർഡ് എലൈറ്റ് പുറത്തിറക്കി

Posted on: July 7, 2016
എസ് ബി ഐ കാർഡ് എലൈറ്റ്, എസ് ബി ഐ കാർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിജയ് ജസുജയും മാസ്റ്റർ കാർഡ് ദക്ഷിണേഷ്യാ എക്‌സിക്യൂട്ടീവ് ഡയറക്ടർ വികാസ് വർമയും ചേർന്ന് ഡൽഹിയിൽ പുറത്തിറക്കുന്നു.

എസ് ബി ഐ കാർഡ് എലൈറ്റ്, എസ് ബി ഐ കാർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിജയ് ജസുജയും മാസ്റ്റർ കാർഡ് ദക്ഷിണേഷ്യാ എക്‌സിക്യൂട്ടീവ് ഡയറക്ടർ വികാസ് വർമയും ചേർന്ന് ഡൽഹിയിൽ പുറത്തിറക്കുന്നു.

കൊച്ചി : പ്രീമിയം ക്രെഡിറ്റ് കാർഡായ എസ് ബി ഐ കാർഡ് എലൈറ്റ്, എസ് ബി ഐ കാർഡ് ആൻഡ് പേമെന്റ് സർവീസസ് പുറത്തിറക്കി. എസ് ബി ഐ കാർഡ് എലൈറ്റ് സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ തുക നൽകുന്നത് വേഗത്തിലാക്കുന്ന കോൺടാക്റ്റ്‌ലസ് നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യയോടു കൂടിയതാണ്.

എസ് ബി ഐ കാർഡിന്റെ പ്രീമിയം മാസ്റ്റർ കാർഡ് വേൾഡ് വിഭാഗത്തിൽപ്പെട്ട പ്രഥമ ക്രെഡിറ്റ് കാർഡാണിത്. മാസ്റ്റർ കാർഡുമായുണ്ടാക്കിയ ഈ ബന്ധം പ്രീമിയം ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ എസ് ബി ഐ കാർഡിന്റെ വിപണി വിഹിതം വർധിപ്പിക്കാൻ സഹായകമാകുമെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിജയ് ജസുജ പറഞ്ഞു. 4999രൂപ നൽകി എലൈറ്റ് കാർഡ് സ്വന്തമാക്കുമ്പോൾ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും.

കൂടാതെ ഗോൾഫ് കോഴ്‌സ്, സ്പാ റിസർവേഷൻ, സിനിമ ടിക്കറ്റ് ബുക്കിംഗ് എന്നിവ ~ഒരു ഫോൺ കോളിലൂടെ സാധ്യമാവും. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവർക്ക് ആഗോളതലത്തിൽ 850-ലേറെ വിമാനത്താവളങ്ങളിൽ ലോഞ്ചുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഹോട്ടൽ ഭക്ഷണം, രാജ്യാന്തര ഷോപ്പിംഗ്, ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകളിൽ നിന്നുള്ള പർച്ചേസ് എന്നിവയ്ക്ക് ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 10 റിവാർഡ് പോയിന്റുകൾ ലഭിക്കും. 3 ലക്ഷം രൂപ, 4 ലക്ഷം രൂപ, 5 ലക്ഷം രൂപ, 8 ലക്ഷം രൂപ എന്നിങ്ങനെ ചെലവഴിക്കുമ്പോൾ 50,000 വരെ ബോണസ് പോയിന്റുകൾ ലഭ്യമാവും. ബുക്‌മൈഷോ വഴി സിനിമ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് പ്രതിമാസം 500 രൂപ ഡിസ്‌കൗണ്ട് വാഗ്ദാനമുണ്ട്. 10 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കുന്നവർക്ക് കാർഡ് പുതുക്കാനുള്ള ഫീസിൽ ഇളവ് ലഭിക്കും.