ദോഹ ബാങ്കിന് 2014 ൽ മികച്ച നേട്ടം

Posted on: January 20, 2015

Doha-Bank-Chairman-Shk-Abdu

ദുബൈ : ദോഹ ബാങ്ക് 2014 ൽ 1,354 മില്യൺ ഖത്തർ റിയാൽ അറ്റാദായം നേടി. മുൻ വർഷത്തേക്കാൾ 3.1 ശതമാനം വളർച്ചകൈവരിച്ചു. 2013 ൽ 1,313 മില്യൺ ഖത്തർ റിയാലായിരുന്നു അറ്റാദായം. പ്രവർത്തനവരുമാനം 12.5 ശതമാനം വർധിച്ച് 2.9 ബില്യൺ ഖത്തർ റിയാലായി. മൊത്തം ആസ്തി 67 ബില്യൺ ഖത്തർ റിയാലിലിൽ നിന്ന് 75.5 ബില്യൺ ഖത്തർ റിയാലായി വർധിച്ചു.

വായ്പകൾ 2013 ലെ 41.1 ബില്യൺ ഖത്തർ റിയാലിൽ നിന്ന് 2014 ൽ 48.6 ബില്യൺ ഖത്തർ റിയാലായി വർധിച്ചു. നിക്ഷേപം 42.5 ബില്യൺ ഖത്തർ റിയാലിൽ നിന്ന് 45.9 ബില്യൺ ഖത്തർ റിയാലായി. എല്ലാ മേഖലയിലും മികച്ച പ്രവർത്തനമാണ് ബാങ്ക് കാഴ്ചവയ്ക്കുന്നതെന്ന് ദോഹ ബാങ്ക് മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ ജബോർ അൽ താനി പറഞ്ഞു.

Doha-Bank-R.Seetharaman-big

ദോഹ ബാങ്ക് 2014 ൽ ആദ്യത്തെ ഇലക്ട്രോണിക് ബ്രാഞ്ച് ദുബായിൽ ആരംഭിച്ചതായി സിഇഒ ഡോ. ആർ. സീതാരാമൻ ചൂണ്ടിക്കാട്ടി. മിഡിൽഈസ്റ്റിലെ ഏറ്റവും മികച്ച വാണിജ്യ ബാങ്കായി ദോഹ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

TAGS: Doha Bank Group |