ഖത്തറിന്റെ സാമ്പത്തിക സംയോജന പ്രക്രിയ ഡിജിറ്റൽ സാക്ഷരയിലൂടെയെന്ന് ഡോ. സീതാരാമൻ

Posted on: June 15, 2015

Doha-Bank-IABS-big

ദുബായ് : ഖത്തറിന്റെ സാമ്പത്തിക സംയോജന പ്രക്രിയ സാമൂഹ്യ വികസനത്തിനും ദാരിദ്ര്യ നിർമാർജനത്തിനും ഉപകരിക്കുമെന്ന് ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമൻ. ഹംഗറിയിൽ നടന്ന രാജ്യാന്തര അരബ് ബാങ്കിംഗ് ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ സാക്ഷരതയിലൂടെയാണ് സാമ്പത്തിക സംയോജനം കൈവരിക്കാൻ ഖത്തർ തയാറെടുക്കുന്നത്. 2011 ൽ ലോകജനസംഖ്യയുടെ 51 ശതമാനത്തിനു മാത്രമെ ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് 62 ശതമാനം ആളുകളും അക്കൗണ്ട് ഉടമകളാണെന്ന് സീതാരാമൻ ചൂണ്ടിക്കാട്ടി.

ഖത്തറിന്റെ ഡിജിറ്റൽ ഗവൺമെന്റ് 2020 സ്ട്രാറ്റജിയും യഥാർത്ഥ നേട്ടം ജനങ്ങൾക്കു കൈമാറാൻ വേണ്ടിയുള്ളതാണ്. സാങ്കേതിക സംയോജനത്തിലൂടെ വലിയ സാമ്പത്തിക വളർച്ചയാണ് ഖത്തർ ലക്ഷ്യമിടുന്നതെന്നും ഡോ. സീതാരാമൻ വ്യക്തമാക്കി.