29
Monday
April 2024
April 2024
ശോഭ ഹാർട്ട്‌ലാൻഡിന് ദോഹ ബാങ്ക് വായ്പ
Posted on: January 1, 2015
ദുബായിൽ ശോഭ ഗ്രൂപ്പ് നിർമ്മിക്കുന്ന ഹാർട്ട്‌ലാൻഡിന്, ഖത്തറിലെ ദോഹ ബാങ്ക് 500 മില്യൺ (50 കോടി ദിർഹംസ്) ദിർഹംസ് വായ്പ നൽകി. അഞ്ചു വർഷമാണ് കാലാവധി. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സിറ്റിയിൽ എട്ട് ദശലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ശോഭ ഹാർട്ട്‌ലാൻഡ് നിർമ്മിക്കുന്നത്.
ബുർജ് ഖലീഫയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ മാത്രമാണ് ശോഭ ഹാർട്ട്‌ലാൻഡ് ഉയരുന്നതെന്ന് ശോഭ ഗ്രൂപ്പ് ചെയർമാൻ പി എൻ സി മേനോൻ ചൂണ്ടിക്കാട്ടി. ശോഭ ഗ്രൂപ്പുമായുള്ള സാമ്പത്തിക സഹകരണം വളർച്ചയ്ക്കുള്ള അവസരമാണെന്ന് ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമൻ പറഞ്ഞു.
TAGS: Doha Bank Group | Sobha Group | Sobha Hartland | Sobha Ltd |