സിയാലിന് എ.സി.ഐ. അന്താരാഷ്ട്ര പുരസ്‌കാരം

Posted on: June 24, 2021

കൊച്ചി : യാത്രക്കാര്‍ക്ക് നല്‍കുന്ന മികച്ച സേവനത്തിന്റ അടിസ്ഥാനത്തില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് ലിമിറ്റഡിന്(സിയാല്‍) അന്താരാഷ്ട്ര പുരസ്‌കാരം. വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (എ.സി.ഐ.) ‘റോള്‍ ഓഫ് എക്‌സലന്‍സ്’ പുരസ്‌കാരത്തിനാണ് സിയാല്‍ അര്‍ഹമായത്.

ഈ വര്‍ഷം ലോകത്തിലെ ആറ് വിമാനത്താവളങ്ങളാണ് ഈ ബഹുമതിക്ക് അര്‍ഹമായത്. യാത്രക്കാരുടെ സംതൃപ്തി മനസ്സിലാക്കാന്‍ ലോക വ്യാപകമായി വിമാനത്താവളങ്ങളില്‍ എ.സി.ഐ.സര്‍വേ നടത്താറുണ്ട്. പ്രതിവര്‍ഷം അമ്പതുലക്ഷം മുതല്‍ ഒന്നരക്കോടിവരെ യാത്രക്കാര്‍ എത്തുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ തുടര്‍ച്ചയായി അഞ്ചുതവണ സിയാല്‍ എ.സി.ഐ.യുടെ പുരസ്‌കാരം നേടിയിരുന്നു.

സെപ്റ്റംബര്‍ ഒമ്പതിന് കാനഡയിലെ മോണ്‍ട്രിയലില്‍ നടക്കുന്ന കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഗ്ലോബല്‍
സമ്മിറ്റില്‍ പുരസ്‌കാരം സമ്മാനിക്കും.

TAGS: Cial |