കെഎൽഎം ആക്‌സിവ ഫിൻവെസ്റ്റിന് 5000 കോടിയുടെ ബിസിനസ് ലക്ഷ്യം

Posted on: June 17, 2021

കൊച്ചി : കെ.എല്‍.എം. ആക്‌സിവയുടെ ലാഭത്തില്‍ 47.35 ശതമാനം വര്‍ധന. കേരളത്തിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ കെ.എല്‍.എം. ആക്‌സിവ ഫിന്‍വെസ്റ്റ് കോവിഡിന്റെ പശ്വാത്തലത്തിലും മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷം മികച്ച പ്രവര്‍ത്തന ലാഭം നേടാന്‍ കഴിഞ്ഞുവെന്ന് ചെയര്‍മാന്‍ ജെ. അലക്‌സാണ്ടര്‍ അറിയിച്ചു.

11.14 കോടിയുടെ ലാഭം നേടി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 47.35 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 736, 25 കോടി സ്വര്‍ണ വായ്പകള്‍ വിതരണം ചെയ്തു. വര്‍ധനവ് 30.25 കോടി ആണ്.ആകെ 2 ലക്ഷം സ്വര്‍ണ വായ്പ ഇടപാടുകാരാണ് ഉള്ളത്. ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ആസ്തി 20.78 വര്‍ധിച്ച് 205 കോടിയില്‍ എത്തി. ഈ സാമ്പത്തികവര്‍ഷം 5000 കോടിയുടെ
ബിസിനസാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഗോള്‍ഡ് ലോണ്‍ വായ്പ3000 എത്തിക്കും.

ശാഖകളുടെ എണ്ണം 1100 ആയി ഉയര്‍ത്തും. നാല് സംസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമായ കെ.എല്‍.എം. ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ജെ. അലക്‌സാണ്ടര്‍ പറഞ്ഞു. മൈക്രോഫിനാന്‍സിന് മാത്രമായി എം.എഫ്.ഐ. കമ്പനി ആരംഭിക്കും. ഐ.പി.ഒ. ലക്ഷ്യമിടുന്ന കെ.എല്‍.എം. ആക്റ്റിവ ഓഹരികളുടെ ആദ്യപൊതുവില്‍പന ഈ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കും.