കെ. എം എ ലീഡേഴ്സ് ടോക്ക്സ് സംഘടിപ്പിച്ചു

Posted on: June 2, 2021


കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ.) ലീഡര്‍ ടോക്‌സ് സംഘടിപ്പിച്ചു. പരിപാടിയില്‍ ‘ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് സപ്ലെ ചെയിന്‍ ലോജിസ്റ്റിക്‌സ്’ എന്ന വിഷയത്തില്‍ അസെഞ്ചര്‍ സിങ്കപ്പൂര്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഇന്ദ്രനീല്‍ സെന്‍ സംസാരിച്ചു.

സാങ്കേതിക തലങ്ങളിലുള്ള വലിയ മാറ്റങ്ങള്‍ വിതരണ ശൃംഖല രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കിയതായി ഇന്ദ്രനീല്‍ സൈന്‍ പറഞ്ഞു. അതോടൊപ്പം ഉപഭോക്താക്കളുടെ ആവശ്യങ്ങളില്‍ മാറ്റം വരികയും വ്യത്യസ്ത തലങ്ങളിലുള്ള മാത്സര്യം ഈമേഖല നേരിടുകയും ചെയ്യുന്നുണ്ട്. ബിസിനസ് രീതികള്‍ പലതും മാറുകയും ഡിജിറ്റലാവുകയും ചെയ്തു എന്നതും വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.എ. പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജോമോന്‍ കെ. ജോര്‍ജ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്‍. നായര്‍, ജോയിന്റ് സെക്രട്ടറി അല്‍ജിയേഴ്‌സ്
ഖാലിദ് എന്നിവര്‍ സംസാരിച്ചു.

TAGS: KMA |