എം എ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കി

Posted on: May 25, 2021

തിരുവനന്തപുരം : കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.എ.യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കി.

ഇതിനുപുറമെ തിരുവനന്തപുരം നഗരസഭയ്ക്ക് ഒരു ലക്ഷം മാസ്‌കകളും ആയിരം പി.പി.ഇ. കിറ്റുകളുമടങ്ങുന്ന അഞ്ച് ലക്ഷം രൂപയുടെ അവശ്യവസ്തുക്കളും കൈമാറി. മേയര്‍ ആര്യാ രാജേന്ദ്രന് ലുലു ഗ്രൂപ്പ് റീജണല്‍ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ നഗരസഭയ്ക്കുള്ള അവശ്യവസ്തുക്കള്‍ കൈമാറി.