എം എ യൂസഫലി വീണ്ടും മലയാളി ശതകോടീശ്വരൻമാരിൽ ഒന്നാമൻ

Posted on: March 3, 2021


കൊച്ചി: കോവിഡ് മഹാമാരിക്കിടയിലും അതിസമ്പന്നരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഹുറുണ്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട ഈ വര്‍ഷത്തെ ശത കോടീശ്വരന്മാരുടെ ആഗോള പട്ടികയില്‍ ഇന്ത്യക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 40 ഇന്ത്യക്കാരാണ് ഇത്തവണ പുതുതായി പട്ടികയില്‍ ഇടംപിടിച്ചത്.

ആഗോളതലത്തില്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ‘ടെസ്ല’യുടെ മേധാവി ഇലോണ്‍ മസ്‌ക് (14.41 ലക്ഷം കോടി രൂപ) ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍, ഇന്ത്യക്കാരില്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 6.05 ലക്ഷം കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തിമൂല്യം. ആഗോളതലത്തില്‍ എട്ടാം സ്ഥാനത്താണ് അദ്ദേഹം, ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യക്കാരനും.

അമേരിക്കയില്‍ ടെക്‌നോളജി സംരംഭങ്ങളിലൂടെ സമ്പത്ത് സൃഷ്ടിച്ചവരാണ് മുന്നിലെങ്കില്‍ ഇന്ത്യയില്‍ പരമ്പരാഗത ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തന്നെയാണ് ഇപ്പോഴും മുന്‍പന്തിയിലെന്ന് ഹുറുണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു.പതിനഞ്ച് മലയാളികള്‍ ഇത്തവണ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 42,700 കോടി രൂപയുടെ സമ്പത്തുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് മലയാളികളില്‍ ഒന്നാം സ്ഥാനത്ത്.

TAGS: M.A Yusafali |