പണപ്പെരുപ്പം ഉയരുന്നു ; റിസർവ് ബാങ്ക് പണനയം ആറിന്

Posted on: August 1, 2020

മുംബൈ : പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് പലിശനിരക്കുകൡ മാറ്റം വരുത്താനിടയില്ലെന്ന് സൂചന. ഈ മാസം നാലിന് ആരംഭിക്കുന്ന ആർബിഐയുടെ പണനയ അവലോകന സമിതി യോഗം ആറിന് തീരുമാനങ്ങൾ പ്രഖ്യാപിക്കും. ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലാണ്.

ഈ വർഷം ഫെബ്രുവരിക്ക് ശേഷം ആർബിഐ റിപ്പോ നിരക്കിൽ 115 ബേസിസ് പോയിന്റ് കുറവ് വരുത്തിയിരുന്നു. പക്ഷെ വായ്പകൾക്ക് ഡിമാൻഡ് ഉണ്ടായില്ല. അതേസമയം പലിശനിരക്കുകൾ വീണ്ടും കുറയ്ക്കണമെന്ന് പല മേഖലകളിൽ നിന്നും സമ്മർദമുണ്ട്.