റിസർവ് ബാങ്കിന്റെ പണനയം വ്യാഴാഴ്ച്ച

Posted on: June 3, 2019

മുംബൈ : റിസർവ് ബാങ്കിന്റെ പണനയ അവലോകന സമിതി യോഗം ഇന്ന് മുംബൈയിൽ ആരംഭിക്കും. പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ വായ്പനയം വ്യാഴാഴ്ച പ്രഖ്യാപിക്കും. ജൂലൈ അഞ്ചിന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനിരിക്കെ നിരക്കുകളിൽ മാറ്റം വരുത്താനിടയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മറിച്ച് ഇളവുകൾ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയും വിപണിയിലുണ്ട്.

ഈ വർഷം ഫെബ്രുവരിയിലും ഏപ്രിലിലും റിപ്പോ നിരക്കിൽ 0.25 ശതമാനം വീതം കുറവ് വരുത്തിയിരുന്നു. നാണ്യപെരുപ്പം ഏറ്റവും താഴ്ന്ന നിലവാരത്തിലാണെന്നതാണ് നിരക്കുകൾ കുറയ്ക്കാൻ ആനുകൂലമായ ഘടകം.