റിസർ ബാങ്ക് പലിശനിരക്ക് കുത്തനെ കുറച്ചു ;എല്ലാ വായ്പകൾക്കും മൂന്നു മാസത്തെ മൊറട്ടോറിയം

Posted on: March 27, 2020

മുംബൈ : റിസർ ബാങ്ക് പലിശനിരക്ക് കുത്തനെ കുറച്ചു. റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ചു. 4.4 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. റിവേഴ്‌സ് റിപ്പോ നിരക്ക് 4.9 ശതമാനത്തിൽ നിന്ന് നാല് ശതമാനമാക്കി ഭവന-വാഹനവായ്പ പലിശ കുറയും. കരുതൽ ധനാനുപാതം (സിആർആർ) നാല് ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറച്ചു. ഇതു വഴി 3.75 ലക്ഷം കോടി രൂപ ബാങ്കുകൾക്ക് വായ്പയായി നൽകാനാകും.

എല്ലാ വായ്പകൾക്കും മൂന്നു മാസത്തെ മൊറട്ടോറിയം. ജപ്തി നടപടികളോ പിഴപ്പലിശയോ ഉണ്ടാകില്ല. ഈ തീരുമാനം സ്വകാര്യ ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങൾക്കും ബാധകമാണ്. നാണയപ്പെരുപ്പം സുരക്ഷിത നിലയിലാണ്.

ലോകം വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി റിസർവ് ബാങ്കിന്റെ പണനയ അവലോകന സമിതി വിലയിരുത്തി. കാർഷിക മേഖല ഒഴികെ എല്ലാ മേഖലകളും മാന്ദ്യത്തിലാകും. കോവിഡിന്റെ ആഘാതം മറികടക്കാൻ സമയം എടുക്കും. ആഗോള സാമ്പത്തിക വളർച്ചാ മുരടിപ്പ് ഇന്ത്യയ്ക്കും വെല്ലുവിളിയാണ്. കടപ്പത്രങ്ങളും ബോണ്ടുകളും വാങ്ങാൻ ഒരു ലക്ഷം കോടി രൂപ നൽകും.