സിയാലിന് വോയ്‌സ് ഓഫ് ദ കസ്റ്റമർ പുരസ്‌കാരം

Posted on: March 11, 2021

കൊച്ചി : കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ സുരക്ഷിത യാത്രയൊരുക്കിയതിനുള്ള രാജ്യാന്തര പുരസ്‌കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്(സിയാല്‍). വ്യോമയാന മേഖലയിലെ രാജ്യാന്തര
സംഘടന എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ വോയ്‌സ് ഓഫ് ദ കസ്റ്റമര്‍’ പുരസ്‌ക്കാരത്തിനാണ് സിയാല്‍ അര്‍ഹമായത്.

കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ യാത്രക്കാര്‍ക്ക് എത്രമാത്രം പ്രയോജനകരമായെന്ന് മനസിലാക്കാന്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍എല്ലാ വിമാനത്താവളങ്ങളിലും പഠനം നടത്തിയിരുന്നു. യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനും, അവരില്‍ സുരക്ഷിതത്വബോധം പ
കരാനും സിയാല്‍ നടപടികള്‍ക്കായതായി പുരസ്‌കാരം (പഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പില്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍ ജനറല്‍ ലൂയിസ് ഫെപില് ഡി ഒലിവെറ വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാന്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇ
ന്റര്‍നാഷണലിന്റെ വിവിധ പദ്ധതികള്‍ പ്രയോജനകരമായിരുന്നെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ പറഞ്ഞു.

 

TAGS: Cial |