ആമസോൺ ഫ്യൂച്ചർ റീട്ടെയ്‌ലിന്റെ 10 ശതമാനം ഓഹരികൾ വാങ്ങുന്നു

Posted on: August 14, 2019

ന്യൂഡൽഹി : കിഷോർ ബിയാനിയുടെ ഫ്യൂച്ചർ റീട്ടെയ്‌ലിന്റെ 8-10 ശതമാനം ഓഹരികൾ ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ആമസോൺ വാങ്ങിയേക്കും. ഇടപാട് സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്. നിക്ഷേപം യാഥാർത്ഥ്യമായാൽ ഓഫ്‌ലൈൻ റീട്ടെയ്ൽ രംഗത്തും ആമസോണിന്റെ സാന്നിധ്യം ശക്തമാകും.

റീട്ടെയ്ൽ രംഗത്ത് ആമസോൺ നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാകും ഫ്യൂച്ചർ റീട്ടെയ്‌ലിലേത്. കഴിഞ്ഞ വർഷം ഷോപ്പേഴ്‌സ് സ്റ്റോപ്പിൽ 179.26 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ആദിത്യ ബിർളയുടെ റീട്ടെയ്ൽ വിഭാഗമായ മോർ സൂപ്പർമാർക്കറ്റുകൡ വിറ്റ്‌സിഗ് അഡൈ്വസറി സർവീസസുമായി ചേർന്ന് നിക്ഷേപം നടത്തിയിരുന്നു.