ഫ്യൂച്ചര്‍ റീട്ടെയിലില്‍ നിക്ഷേപിക്കാന്‍ മുകേഷ് അംബാനി

Posted on: June 19, 2020

മുംബൈ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഫ്യൂച്ചര്‍ ഗ്രൂപ്പിലെ ഉപകമ്പനികളില്‍ നിക്ഷേപത്തിനൊരുങ്ങി മുകേഷ് അംബാനി. ഫ്യൂച്ചര്‍ റീട്ടെയില്‍ ഉള്‍പ്പെടെയാണ് പരിഗണനയിലുള്ളത്. അടുത്തമാസം അദ്യത്തോടെ ഇതുസംബന്ധിച്ച ധാരണയാകുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിനു കീഴിലുള്ള ഫ്യൂച്ചര്‍ കൂപ്പണ്‍സില്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ 49 ശതമാനം ഓഹരികള്‍ വാങ്ങിയിരിന്നു. ഇതു വഴി ഫ്യൂച്ചര്‍ ഗ്രൂപ്പിലെ 3.6 ശതമാനം ഓഹരികളാണ് യു.എസ്. ആസ്ഥാനമായുള്ള ആമസോണിന് ലഭിച്ചത്.

വായ്പ തിരച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഉടമ കിഷോര്‍ ബിയാനിക്ക് കൂടുതല്‍ വിറ്റഴിക്കേണ്ട സാഹചര്യം നിലവിലുണ്ട്. വായ്പ സ്ഥാപനങ്ങള്‍ ഇതിനായി സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മുകേഷ് അംബാനിയുമായി ചര്‍ച്ചകള്‍ നടന്നു വരികയാണ്.

TAGS: Future Retail |