വിമാനത്തിനായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്

Posted on: December 30, 2014

Air-Asia-Search-Locations-B

ഞായറാഴ്ച കാണാതായ എയർഏഷ്യ വിമാനത്തിനായുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്. 30 കപ്പലുകളും 15 വിമാനങ്ങളുമാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്. ഇന്തോനേഷ്യ,മലേഷ്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകളാണ് ജാവ സമുദ്രത്തിൽ അന്വേഷണം നടത്തുന്നത്.

അമേരിക്ക ഒരു യുദ്ധക്കപ്പൽ ഇന്തോനേഷ്യയിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യ, ചൈന, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും സഹായവാഗ്ദാനം നൽകിയിട്ടുണ്ട്.